മുംബൈയിലെ ആർമി കെട്ടിടത്തിൽ തീപ്പിടുത്തം: തീപ്പിടുത്തം അസ്സായെ എന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ
മുംബൈ: കൊളാബയിലെ സൈനിക മേഖലയില്‍ സ്ഥിതിചെയ്യുന്ന അസ്സായെ എന്ന കെട്ടിടത്തിൽ തീപ്പിടുത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്.
രാത്രി 7.22 ഓടെയായാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. നാല് ഫയര്‍ എഞ്ചിനുകളും നാല് ഫയര്‍ ടാങ്കറുകളും സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഫ്ഗാന്‍ പള്ളിക്കു സമീപമാണ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഈ നാലുനിലക്കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Mumbai: Fire broke out on the second floor of a building near Afghan Church in Colaba, 4 fire tenders present at the spot. No casualties/injuries reported. More details awaited.
— ANI (@ANI) March 17, 2018












Click it and Unblock the Notifications