ബന്ദിപ്പൂരില്‍ വന്‍ കാട്ടുതീ; 600 ഏക്കറോളം വനം കത്തിനശിച്ചു; വയനാട്ടില്‍ സുരക്ഷാ നിര്‍ദ്ദേശം
Recommended Video

മൈസൂരു: കര്‍ണാടക ബന്ദിപ്പൂര്‍ കടുവ സംരക്ഷകേന്ദ്രത്തില്‍ വന്‍ കാട്ടുതീ. ഗോപാലസ്വാമി ബേട്ട എന്ന് സ്ഥലത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.
600 ഏക്കറിലേറെ വനഭൂമി കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിമശമനസേന തുടരുന്നുണ്ടെങ്കില്‍ ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്.

ശനിയാഴ്ച്ച ഉച്ചയോടെ
ശനിയാഴ്ച്ച ഉച്ചയോടെയാണ് ഗോപാല്‍സ്വാമി പേട്ട ഭാഗത്ത് നിന്നും തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തീ പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളി മേഖലയിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.

ആശങ്ക
ബന്ദിപ്പൂര്‍ വനമേഖലയുടെ ഭാഗമായി ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവ സംരക്ഷ കേന്ദ്രത്തിന് അകത്തേക്ക് തീ പടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇവിടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.

പ്രതികൂലമായി ബാധിച്ചേക്കും
കാട്ടുതീയെത്തുടര്‍ന്ന് മാനുകള്‍ ഓടിപ്പോയതായും ഇഴജന്തുക്കള്‍ ചത്തൊടുങ്ങിയതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീ ഉള്‍വനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കും.

ഗതാഗതം തടസ്സപ്പെട്ടു.
തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മൈസൂര്‍-ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ മേല്‍ക്കമ്മനഹള്ളി ചെക്ക് പോസ്റ്റ് പലവട്ടം അടച്ചു.

നാട്ടുകാരും
കാട്ടു തീ നേരിടാനുള്ള കര്‍ണാടക വനംവകുപ്പ് സംവിധാനത്തോടൊപ്പം മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് സഹായവുമായി നിരവധി നാട്ടുകാരും ഉദ്യമത്തില്‍ പങ്കാളികളാണ്.

തീ പടരാന്‍ സാധ്യത
ബന്ദിപ്പൂര്‍ വന്യജീവ് സങ്കേതത്തിന്റെ തുടര്‍ച്ചയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിര്‍ത്തിയിലെ വനമേഖലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ ആരംഭിച്ചതോടെ വന്യജീവി സങ്കേതം ഉണങ്ങി വരളാന്‍ തുടങ്ങിയതും ഭീഷണിയാണ്.

സമീപ കാലത്ത് ആദ്യം
അടുത്തകാലത്ത് ബന്ദിപ്പൂരിലുണ്ടയ വന്തീപിടുത്തങ്ങളിലൊന്നാണിത്. എല്ലാവര്‍ഷവും അഗ്നിബാധയുണ്ടാവുന്ന മേഖലയാണെങ്കില്‍ സമീപകാലത്തൊന്നും ഇത്ര വ്യാപകമായ തീപിടുത്തം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം വടക്കനാട് മേഖലയില്‍ 25 ഹെക്ടറോളം വനഭൂമി കത്തിനശിച്ചിരുന്നു.

മുതുമലയിലും
തമിഴ്നാട് മുതുമല മേഖലയിലും നേരത്തെ തീ പിടിച്ചിരുന്നെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. കേരള അതിര്‍ത്തിയില്‍ വനംവകുപ്പ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. കാട്ടുതീ പടരുന്നതായി വിവരം ലഭിച്ചാൽ ഉടൻ തന്നെ അറിയിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശം നൽകി

സുരക്ഷ
ഉള്‍ക്കാട്ടിൽ കാട്ടുതീ പടരാനുള്ള സാധ്യതയെ മുന്നിൽ കണ്ട് വാച്ചര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. നിലവില്‍ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. വേനലില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുമെന്നും വനം വകുപ്പും അറിയിക്കുന്നു.
|
ട്വീറ്റ്
എഎന്‍ഐ
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications