Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി എയിംസ് ആശുപത്രിയിൽ വൻ തീപിടുത്തം; അപകടം അത്യാഹിത വിഭാഗത്തിന് സമീപം

ദില്ലി: ദില്ലി എയിംസ് ആശുപത്രിയിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിനടുത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 34 ഓളം ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫയർ ഫോഴ്സ് സംഘം ആശുപത്രിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. രണ്ടും മൂന്നും നിലകളിലാണ് തീ ആദ്യം പടർന്നത്. ഡോക്ടേഴ്സ് റൂമും റിസർച്ച് ലാബുകളുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അപകട സമയത്ത് ഇവിടെ രോഗികളാരും ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

dilli

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തീ പടർന്ന കെട്ടിടത്തിൽ നിന്നും അകലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന വാർഡെന്നും ജെയ്റ്റ്ലി സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+