Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടിത്തം; ചെക്ക് ഇൻ ഏരിയയിൽ നിന്ന് പുകയും തീയും ഉയർന്നു

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് പിന്നാലെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. ഫയർഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. രാത്രി 9:12 ന് ചെക്ക്-ഇൻ ഏരിയ പോർട്ടൽ ഡിയിൽ തീയും പുകയും ഉയർന്നെന്നും, 9: 40 ഓടെ പൂർണ്ണമായും അണച്ചെന്നും കൊൽക്കത്ത വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു .

Airport

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ചെക്ക്-ഇൻ ഏരിയയിൽ പുക സാന്നിധ്യമുള്ളതിനാൽ ചെക്ക്-ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും ചെക്ക് ഇൻ ചെയ്‌ത് 10.15-ഓടെ പ്രവർത്തനം പുനരാരംഭിച്ചതായും കൊൽക്കത്ത വിമാനത്താവള അധികൃതർ പറഞ്ഞു.

എയർപോർട്ടിൽ നിന്നുള്ള വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+