മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടിത്തം. ബാന്ദ്ര കുര്‍ള കോംപ്ളക്‌സിലെ (ബികെസി) ആര്‍ബിഐ ടവറില്‍ രാവിലെ ഒമ്പതോടെയാണ് തീപിടത്തം ഉണ്ടായത്. എട്ടിലധികം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ് തീ അയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
റിസവര്‍വ് ബാങ്ക് ടവറിന്റെ എട്ടാം നിലയിലാണ് തീ പടര്‍ന്ന് പിടിച്ചത്. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നാശ നഷ്ടക്കണക്കുകളും പുറത്ത് വന്നിട്ടില്ല.

തീപിടുത്തത്തിന്റെ കാരണം ഇതുവരേയും വ്യക്തനായിട്ടില്ല. രാവിലെ എട്ടരയോടെയാണ് തീപിടത്തം ഉണ്ടായത് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.












Click it and Unblock the Notifications