യുപിയില്‍ പഠന കേന്ദ്രത്തിന് തീപിടിച്ചു; 15 മരണം, വിദ്യാര്‍ഥികള്‍ പുറത്തേക്ക് ചാടി, നടുക്കം
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ വിദ്യാഭ്യാസ കേന്ദ്രത്തില്‍ തീപിടിത്തം. 15 വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. രക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് നിലത്തേക്ക് ചാടി. പരിക്കേറ്റവര്‍ ആശുപത്രിയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയര്‍ന്നേക്കും. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.
ലഖ്‌നൗവിലെ അലിഗഞ്ചിലുള്ള ഉഷ മേത്ത മാര്‍ഗിലാണ് സംഭവം. മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മതില്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തുകടന്നതും തീ അണച്ചതും. 22 പേരെയാണ് ഗുരുതരാവസ്ഥയില്‍ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചത്. ഇതില്‍ 15 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

തൊട്ടടുത്ത കെട്ടിടത്തിന് മുകളില്‍ കയറി തീ പിടിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തുകടന്നതും കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതും. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഓരോ മുറിയിലും കയറി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റി എന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
അലിഗഡ്, ഹത്രാസ് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിലായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം സന്ദര്‍ശനം വെട്ടിച്ചുരുക്കി ലഖ്‌നൗവിലേക്ക് തിരിച്ചു. എന്താണ് തീപിടിത്തത്തിന് കാരണം എന്ന് വ്യക്തമല്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചു. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.














Click it and Unblock the Notifications