ബേക്കറി പുറത്തു നിന്ന് പൂട്ടി മുതലാളി പോയി, തീപിടിച്ചപ്പോള്‍ രക്ഷപ്പെടാനാകാതെ തൊഴിലാളികള്‍ മരിച്ചു
ഉറങ്ങിക്കിടക്കുകയായിരുന്ന ജോലിക്കാരാണ് മരിച്ചത്.കട പുറത്തു നിന്നു പൂട്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാനായില്ല. ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചത്.
പൂനെ : പൂനെയില്‍ ബേക്കറിക്ക് തീ പിടിച്ച് ആറ് മരണം. വെള്ളായാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കോണ്ഡവ പ്രദേശത്തെ ബഹുനില കെട്ടിടത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്ക്‌സ് ആന്‍ഡ് കേക്ക്‌സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ജോലിക്കാരാണ് മരിച്ചത്.കട പുറത്തു നിന്നു പൂട്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാനായില്ല. ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചത്. മരിച്ചവരെല്ലാം 20നും 27നും ഇടയില്‍ പ്രായമുള്ളവരാണ്.

ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തീപിടുത്തം വലുതായിരുന്നില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പുറത്തുകടക്കാന്‍ കഴിയാത്തതാണ് മരണത്തിനിടയാക്കിയതെന്നും അവര്‍ പറഞ്ഞു.
കട പുറത്തു നിന്ന് പൂട്ടിയത് എന്തിനാണെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. പുറത്തു കടക്കാന്‍ മറ്റ് മാര്‍ഗങ്ങളും ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications