India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലിലെ ആശുപത്രിയില്‍ തീപ്പിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു, തീപ്പിടിത്തം ഐസിയുവില്‍

Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കുട്ടികള്‍ മരിച്ചു. ഭോപ്പാലിലെ കുട്ടികളുടെ ആശുപത്രിയായ കമല നെഹ്‌റു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് തീപ്പിടത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ആശുപത്രിയുടെ മൂന്നാം നിലയിലാണ് ഐസിയു പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സെത്തി തീയണച്ച് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 10 യൂണിറ്റാണ് സംഭവസ്ഥലത്തേക്ക് എത്തിയതെന്ന് ഫത്തേഹ്ഗാവ് ഫയര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ജുബൈര്‍ ഖാന്‍ പറഞ്ഞു.

തോൽപ്പിക്കാന്‍ സിഐടിയു വോട്ടുമറിച്ചു; കോൺഗ്രസിന്റെ കോടികളുടെ കോഴ വാഗ്ദാനം; വെളിപ്പെടുത്തി സെബാസ്റ്റ്യൻ പോൾതോൽപ്പിക്കാന്‍ സിഐടിയു വോട്ടുമറിച്ചു; കോൺഗ്രസിന്റെ കോടികളുടെ കോഴ വാഗ്ദാനം; വെളിപ്പെടുത്തി സെബാസ്റ്റ്യൻ പോൾ

40 ഓളം കുട്ടികളാണ് വാര്‍ഡിലുണ്ടായിരുന്നത്. അവരില്‍ 36 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍സാധിച്ചതെന്നും നാല് കുട്ടികള്‍ മരണപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവമറിഞ്ഞ് നിമിഷങ്ങള്‍ക്കം എത്തിരക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് സംസ്ഥാന ആരോഗ്യ വിദ്യഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. സംഭവം രാത്രിയയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അല്‍പം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും മറ്റ് കുട്ടികളെ അടുത്ത വാര്‍ഡിലേക്ക് മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുശോചനം രേഖപ്പെടുത്തി. സമഭവം വളരെ ദുഖകരമായി പോയന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ആരോഗ്യ വിദ്യഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി (എസിഎസ്) മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊള്ളലേറ്റ നാല് കുട്ടികളുടെ ജീവന്‍ തങ്ങള്‍ക്ക് രക്ഷിക്കാനായില്ലെന്നും വളരെ വേദനാചനകമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ

മരിച്ച കുട്ടികളുടെ കുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി വിശ്വാസ് സാരംഗം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 8-40ഓടെ ആശുപത്രി ജീവനക്കാരനായ രത്‌നേഷഅ എന്നയാളാണ് തീപ്പിടിത്തം കണ്ട്രോള്‍ റൂമില്‍ അറിയിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോ-ഇ-ഫിസ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു. ശക്തമായ പുക ആശുപത്രിയാകെ മൂടിയിരുന്നു. പരിഭ്രാന്തരായ രക്ഷിതാക്കള്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ ഓടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് പോലീസ് രക്ഷിതാക്കളെ അകത്തേക്ക് തടയുകയായിരുന്നു. പൊലീസു കാരും രക്ഷിതാക്കളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇരുട്ടും ശക്തമായ പുകയുമുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം അല്‍പം ദുഷ്‌കരമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഛോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നുവെന്ന് ഭാപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഫയര്‍ ഓഫീസര്‍ രമേശ്വര്‍ നീല്‍ പറഞ്ഞു. അര്‍ധരാത്രിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ഭേപ്പാല്‍ നോര്‍ച്ച് എസ്പി വിജയ് ഖത്രി പറഞ്ഞു. അര്‍ധരാത്രിവരെയും രക്ഷിതാക്കള്‍ ആശുപത്രിക്ക് പുറത്ത് തടിച്ച്കൂടിയിരുന്നു. ഫത്തേഗഡ്, ബൈരാഗഡ്, ഷാജബാനാബാദ് എന്നി ഫയര്‍‌സ്റ്റേഷനുകളിലെ 25ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും എസ്പി കൂട്ടിചേര്‍ത്തു.

ശബരിമല തീര്‍ത്ഥാടനം: ഭക്തര്‍ക്ക് പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലും താമസിക്കാം, നവീകരണത്തിന് 55 ലക്ഷംശബരിമല തീര്‍ത്ഥാടനം: ഭക്തര്‍ക്ക് പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലും താമസിക്കാം, നവീകരണത്തിന് 55 ലക്ഷം

cmsvideo
  നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

  സംഭവം വളരെ ദുഖകരമാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  English summary
  fire breaks out in Bhopal kamala nehru childrens hospital; Four newborns died
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X