ദില്ലി സ്റ്റേഷനിൽ നിർത്തിയിട്ട കൊച്ചുവേളി എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ല, യാത്രക്കാർ സുരക്ഷിതർ
ദില്ലി: ചണ്ഡിഗഡ്-കൊച്ചുവേളി എക്സ്പ്രസിന് തീപിടിച്ചു. ദില്ലി റെയിൽ വേസ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. രണ്ട് ബോഗികളിലേക്കാണ് തീ പടർന്നത്. ട്രെയിന്റെ റിയർ പവർ കാറിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തതെ തുടർന്ന് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം. യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതോടെ ട്രെയിൻ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

A fire has broken out in rear power car of Chandigarh-Kochuveli Express at platform number. 8 of New Delhi Railway Station. Four fire tenders are present at the spot. All passengers have been evacuated safely. https://t.co/KWkKjrIHkU pic.twitter.com/AvqrfyQyda
— ANI (@ANI) September 6, 2019












Click it and Unblock the Notifications