ദില്ലിയിൽ വൻ തീപ്പിടുത്തം; 43 പേർ മരിച്ചതായി പോലീസ്, നിരവധി പേർക്ക് പരിക്ക്!
ദില്ലിയിലെ റാണി ഝാൻസി റോഡിലെ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ 43 പേർ മരിച്ചതായി പോലീസ്. നിപരവധി പേർക്ക് പരിക്ക്. പുലർച്ചെ 5.22 ഓടെയണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
അകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി ആർഎംഎൽ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്നസൂചനകൾ.
അകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി ആർഎംഎൽ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്നസൂചനകൾ. 600 സ്ക്വയർ മീറ്റർ പ്ലോട്ടിലാണ് തീ പിടിച്ചത്. സ്കൂൾ ബാഗ്, ബോട്ടിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ഫ്ക്ടറിയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
Delhi: Fire broke out at a house in Anaj Mandi, Rani Jhansi Road in the early morning hours today, 11 people rescued so far; 15 fire tenders present at the spot pic.twitter.com/GG5mLEVVrf
— ANI (@ANI) December 8, 2019
തീപ്പിടുത്തം ഉണ്ടായ സമയത്ത് 20-25 തൊഴിലാളികതൽ ഫാക്ടറിക്കകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നെന്ന് ഉഫാക്ടറി ഉടമസ്ഥൻ വ്യക്തമാക്കി. 'ഇടത്തരം കാറ്റഗറിയിലുള്ള' തീപ്പിടുത്തമാണ് നടന്നത്. തീ പൂർണ്ണായും അണച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.