Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ഹോട്ടലിലെ തീപിടുത്തം; കാണാതായ മൂന്ന് മലയാളികളും മരിച്ചു, ആകെ മരണം 17

Recommended Video

cmsvideo
    ദില്ലി ഹോട്ടലിലെ തീപിടുത്തം | News Of The Day | Oneindia Malayalam

    ദില്ലി: കരോൾബാഗിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകൾ ജയശ്രീ, മകൻ വിദ്യാസാഗർ എന്നിവരാണ് മരിച്ചത്. ദില്ലിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുടുംബം. കേരളത്തിൽ നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. എറണാകുളം ചേരാനെല്ലൂർ സ്വദേശികളാണ് ഇവർ. അപകടത്തിൽ 17 പേരാണ് ഇതുവരെ മരിച്ചത്.

    മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും, ജനൽ വഴി ചാടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പുലർച്ചെ 4.30നാണ് ദില്ലി കരോൾബാഗിലെ അർപ്പിത് പാലസ് എന്ന ഹോട്ടലിൽ തീപിടുപത്തമുണ്ടാകുന്നത്. അഞ്ച് നിലകളിലായി 68 മുറികളാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. 150ഓളം താമസക്കാരുണ്ടായിരുന്നു.

    main

    തീ പടർന്നത് പുലർച്ചെയായിരുന്നതിനാൽ താമസക്കാർ ഉറക്കമായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. അതേസമയം പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 35 ഓളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചതെന്നാണ് നിഗമനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+