കൊൽക്കത്ത മെട്രോയിൽ തീപ്പിടുത്തം; 11 പേർക്ക് പരിക്ക്, തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി!!
കൊൽക്കത്ത: കൊൽക്കത്തയിൽ മെട്രോ ട്രെയിനിൽ തീപ്പിടുത്തം. കൊൽക്കത്ത സെൻട്രലിലെ മൈതാൻ മെട്രോ സ്റ്റേഷനടുത്തെത്തിയപ്പോഴാണ് പുക മുകളിലേക്ക് ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ട്രെയിനുള്ളിൽ അകപ്പെട്ടിരുന്ന യാത്രക്കാർ ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് കടക്കുകയായിരുന്നു.
പുറത്തെത്തിയ യാത്രക്കാർ റെയിൽവെ ട്രാക്കിലൂടെ നടന്നാണ് സ്റ്റേഷന് പുറത്തെത്തിയത്. മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്ത് കടക്കാൻ ബുദ്ധിമുട്ടിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. പുക ശ്വസിച്ച് പതിനൊന്നോളം പേർക്ക് ബുദ്ധിമുട്ടുകളുണ്ടായി.

സംഭവത്തിന് ശേഷം കൊൽക്കത്ത മെട്രോ നിലച്ചു. മെട്രോ ജീവനക്കാർ വെള്ളമൊഴിച്ച് പെട്ടെന്ന് തീ അണച്ചു.












Click it and Unblock the Notifications