ആന്ധ്രാപ്രദേശില്‍ ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തീപിടിത്തം: ആറ് മരണം, 12 പേര്‍ക്ക് പരിക്കേറ്റു
ഹൈദരാബാദ്; ആന്ധ്രാപ്രദേശില്‍ ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തീപിടിത്തം. ആറ് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. ഗ്യാസ് ലീക്കിനെ തുടര്‍ന്ന് റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പടിഞ്ഞാറന്‍ ഗോദാവരിയിലെ അക്കിറെഡ്ഡിഗുഡേം പ്ലാന്റിലാണ് അപകടം ഉണ്ടായത്. രണ്ട് മണിക്കൂര്‍ നേരത്തെ അഗ്നിശമന സേനയുടെ പ്രവര്‍ത്തനഫലമായാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ബിഹാറില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളാണ്. ഉദുരുപതി കൃഷ്ണയ്യ, ബി കിരണ്‍ കുമാര്‍, കാരു രവി ദാസ്, മനോജ് കുമാര്‍, സുവാസ് രവി ദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടം നടക്കുന്ന സമയം 38 ജീവനക്കാര്‍ ആയിരുന്നു പ്ലാന്റില്‍ ഉണ്ടായിരുന്നത്. പോറസ് ലാബോറട്ടറി പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടം ഉണ്ടായത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും അവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുന്നവരും ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം അറിയിച്ചു. അതേ സമയം അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കുകളോടെ ചികിത്സയിലുളളവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം അപകടത്തില്‍ പൊലീസ് സൂപ്രണ്ടിനോടും ജില്ലാ കലക്ടറോടും അന്വേഷണം നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അനൂ... എന്തൊരു ഭംഗിയാണ്; മനംമയക്കുന്ന ലുക്കില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം












Click it and Unblock the Notifications