മുംബൈയിൽ വൻ തീപ്പിടുത്തം; തീ പടർന്നത് റസിഡൻഷ്യൽ ഏരിയയിൽ, 3 മരണം, 4 പേർ ഗുരുതരാവസ്ഥയിൽ!
മുംബൈ: മുംബൈയിലെ തിലക് നഗറിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപടർന്നത്. പൊള്ളലേറ്റ് മൂന്ന് പേർ മരിച്ചു. നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് ഫയർ എഞ്ചിനും നാല് വാട്ടർ ടാങ്കും സംഭവ സ്ഥലത്തതെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.
ഏകദേശം 7.15 ഓടെ ഗണേഷ് ഗാർഡന് സമീപമുള്ള ചെമ്പൂർ സർഗം സൊസൈറ്റിയുടെ പതിനാലാം നിലയിലാണ് തീപ്പടർന്നത്. തീപ്പിടിക്കാനുള്ള കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മുംബൈയിലെ നാലാമത്തെ തീപ്പിടുത്തമാണിത്.

ഖാറിലുള്ള ബ്യൂട്ടി സെന്ററിലും തീപ്പിടുത്തമുണ്ടായിരുന്നു. എന്നാൽ ആർക്കും അപകടം പറ്റിയതായി റിപ്പോർട്ടില്ല. കണ്ഡിവാലയിലെ ദാമു നഗറിലെ തുണി ഫാക്ടറിയിലും തീപ്പിടുത്തമുണ്ടായിരുന്നു. നാല് മരണത്തിനിടയാക്കിയ തീപ്പിടുത്തത്തിനൊടുവിൽ തുണി ഫാക്ടറി മുഴുവനായും കത്തി നശിക്കുകയായിരുന്നു.












Click it and Unblock the Notifications