ന്യൂഡൽഹി-ദർഭംഗ എക്സ്പ്രസിന് തീപിടിച്ചു; കത്തിയത് രണ്ട് ബോഗികൾ
ഡൽഹി: ന്യൂഡൽഹി-ദർഭംഗ എക്സ്പ്രസിൽ തീപിടിച്ചു. ട്രെയിനിന്റെ 4 ബോഗികൾക്കാണ് തീപിടിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇറ്റാവയ്ക്ക് സമീപമുള്ള സാരായ് ഭൂപത് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. ആദ്യം സ്ലീപ്പർ കോച്ചുകളിൽ ഒന്നിനാണ് തീപിടിച്ചത്. പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ വ്യാപിച്ചു. എസ് 1 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ട് സ്റ്റേഷൻ മാസ്റ്റർ ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.













Click it and Unblock the Notifications