കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രതിഷേധ കേന്ദ്രത്തില്‍ തീ പടര്‍ന്നു: താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ കത്തി നശിച്ചു, അട്ടിമറി?

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമസങ്ങള്‍ക്കെതിരായി മാസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ തീ പിടുത്തത്തില്‍ കത്തിനശിച്ചു. ഹരിയാനയിലെ കുണ്ട്ലി പ്രദേശത്താണ് സംഭവം. നാലോളം താല്‍ക്കാലിക താമസ കേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തതില്‍ നശിച്ചത്. ആളപായം ഒന്നും ഉണ്ടായില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷ്വണം നടക്കുകയാണെന്ന് അഗ്നിശമന സേന വകുപ്പ് ഉദ്യോഗസ്ഥർ അറയിച്ചു.

അതേസമയം, സംഭവത്തിന് പിന്നില്‍ ഗൂഢലോചനയുണ്ടെന്നും ആരോ മനഃ പൂർവ്വം തീ കൊളുത്തിയതാണെന്നും ആരോപിച്ച് കർഷക നേതാവ് ബൽ‌ദേവ് സിംഗ് സിർസ രംഗത്തെത്തി. സംഭവ സ്ഥലത്ത് നിന്നും ഒരാള്‍ ഓടി പോവുന്നത് ചില കർഷകർ കണ്ടെന്നും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആരോപണം അന്വേഷിച്ചുവരികയാണെന്ന് പോലീസും വ്യക്തമാക്കി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചതെന്നും കർഷകരും പ്രവർത്തനത്തിന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 farmers

റഫ്രിജറേറ്ററുകൾ, ഫാനുകൾ, കട്ടിലുകൾ, മറ്റ് വസ്തുക്കൾ എന്നിവയാണ് തീപിടുത്തത്തിൽ നശിച്ചതെന്നും സിർസ പറഞ്ഞു. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ വർഷം സെപ്തംബര്‍ മുതൽ ദില്ലിയിലെ മൂന്ന് അതിർത്തി പ്രദേശങ്ങളായ സിങ്കു, തിക്രി (ഹരിയാനയ്‌ക്കൊപ്പം), ഖാസിപൂർ എന്നിവിടങ്ങളിൽ തമ്പടിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച് വരികയാണ്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

പുതിയ കാർഷിക നിയമങ്ങൾ കർഷകരെ ഇടനിലക്കാരിൽ നിന്ന് മോചിപ്പിക്കുമെന്നും അവരുടെ വിളകൾ വിൽക്കാൻ കൂടുതൽ അവസരങ്ങള്‍ നൽകുമെന്നുമാണ് കര്‍ഷകരുടെ വാദം. എന്നാല്‍ നിയമങ്ങൾ മിനിമം സപ്പോർട്ട് പ്രൈസ് (താങ്ങുവില) സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും വൻകിട കോർപ്പറേറ്റുകളുടെ താല്‍പര്യങ്ങളുമാണ് നിയമത്തില്‍ പ്രതിഫലിക്കുന്നതെന്നുമാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
fire broke out at a farmers' protest center: four temporary shelters were destroyed by fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X