കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ ജലവൈദ്യുതി നിലയത്തില്‍ വന്‍ തീപിടുത്തം, 9 ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുതി നിലയത്തില്‍ വന്‍ തീപിടുത്തം. 9 ജീവനക്കാര്‍ പ്ലാന്റിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വൈദ്യുതി നിലയത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലത്തിലാണ് ജലവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്.

പ്ലാന്റിനുളളില്‍ നിന്നും 6 ജീവനക്കാരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ ഇവരെ ചികിത്സയ്ക്കായി ശ്രീശൈലത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പ്ലാന്റിനുളളില്‍ തീപിടുത്തമുണ്ടാകാനുളള കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ദുരന്തത്തിലേക്ക് നയിക്കാതിരിക്കാന്‍ വൈദ്യുതോല്‍പ്പാദന പ്രവര്‍ത്തനങ്ങളിലേക്കുളള വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്‌

fire

പ്ലാന്റില്‍ തീപിടുത്തമുണ്ടാകുന്ന സമയത്ത് അകത്ത് 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 8 പേര്‍ക്ക് പ്ലാന്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ സാധിച്ചപ്പോള്‍ 9 പേര്‍ അകത്ത് തന്നെ കുടുങ്ങുകയായിരുന്നു. സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നടുക്കം രേഖപ്പെടുത്തി. പ്രദേശത്ത് നടക്കുന്ന രക്ഷാ പ്രവര്‍ത്തനം മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്.

മന്ത്രി ജഗദീശ്വര്‍ റെഡ്ഡി, തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മേധാവി ഡി പ്രഭാകര്‍ റാവു എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുവരുമായും മുഖ്യമന്ത്രി സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹം നിരന്തരം വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ കനത്ത പുക രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നുവെന്നാണ് വിവരം.

പ്രൈം ടൈം പ്രേക്ഷകരിൽ കൈരളിക്ക് കുതിപ്പ്! ബാർകിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്, 4ൽ നിന്ന് വീണ് ജനം!പ്രൈം ടൈം പ്രേക്ഷകരിൽ കൈരളിക്ക് കുതിപ്പ്! ബാർകിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്, 4ൽ നിന്ന് വീണ് ജനം!

കുര്‍ണൂല്‍ ജില്ലയിലെ തന്നെ അത്മകുര്‍ ഫയര്‍ സ്റ്റേഷനിലെ അഗ്നിശമന സേനയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മന്ത്രി ജഗദീശ്വര്‍ റെഡ്ഡിയും ഡി പ്രഭാകര്‍ റാവുവും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. വൈദ്യുതി നിലയത്തിലെ ഒന്നാമത്തെ യൂണിറ്റില്‍ നിന്നാണ് തീപിടുത്തം ആരംഭിച്ചത് എന്ന് മന്ത്രി ജഗദീശ്വര്‍ റാവു പറഞ്ഞു. തീ പിടുത്തത്തില്‍ നാല് പാനലുകള്‍ നശിച്ചിട്ടുണ്ട്. കൃഷ്ണ നദിക്ക് സമീപത്താണ് തീപിടുത്തമുണ്ടായ ശ്രീശൈലം ജലവൈദ്യുതി നിലയം.

'അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്'! ബിജെപിയോട് പത്ത് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്'അദ്വാനിയല്ല, അദാനിയാണ് നിങ്ങളുടെ നേതാവ്'! ബിജെപിയോട് പത്ത് ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്

'രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദവി വേണ്ടെന്ന് വെച്ചു', ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ!'രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദവി വേണ്ടെന്ന് വെച്ചു', ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ!

English summary
Fire Broke Out at hydel power station in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X