വഡോധരയിലെ ആശുപത്രിയില്‍ തീപിടുത്തം, ആദ്യം തീപിടിച്ചത് കൊവിഡ് വാര്‍ഡില്‍, ആളപായമില്ല
വഡോധര: ഗുജറാത്തിലെ വഡോധരയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. സര്‍ സയ്യാജി റാവു ജനറല്‍ ആശുപത്രയിലാണ് തീപിടുത്തം ഉണ്ടായത്. ആളപാമയമില്ലെന്നാണ് വിവരം. ചൊവ്വാഴ്ച വൈകീട്ടോടെ കൊവിഡ് വാര്‍ഡില്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേനകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്ഡത്തനം നടത്തി.

കൊവിഡ് രോഗികളെ അടക്കം തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി. എല്ലാവരെയും സുരക്ഷിതരായി ഒഴിപ്പിച്ചെന്നാണ് വിവരം. ഇവിടെ നിന്ന് 35ഓളം രോഗികളെയാണ് ഒഴിപ്പിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പാട്ടീല്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ വാര്‍ഡിലായിരുന്നു ആദ്യം തീപിടുത്തം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം, കഴിഞ്ഞ മാസം ഗുജറാത്തിലെ മറ്റൊരു കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. അഹമ്മദാബാദിലെ നവരംഗ്പുരിയിലെ സ്വകാര്യ ആശുപത്രിയായ ശ്രേയിലാണ് തീപിടുത്തം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗികളാണ് മരിച്ചത്. 6 പുരുഷന്‍മാരും 2 സ്ത്രീകളുമാണ് മരിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും തീപിടുത്തത്തില്‍ പരിക്കേറ്റിരുന്നു.
പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. അന്നത്തെ തീപിടുത്തത്തിന്റെ കാരണവും വ്യക്തമല്ല. ഏകദേശം 50 ഓളം കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിലല്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications