കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസിന് തീപിടിച്ചു.. മൂന്ന് ബോഗികൾ കത്തി നശിച്ചു, ആളപായമില്ല

Google Oneindia Malayalam News

സില്‍ചാര്‍: അസമില്‍ തീവണ്ടിക്ക് തീപിടിച്ചു. സില്‍ച്ചാര്‍ സ്റ്റേഷനിലാണ് സംഭവം. സില്‍ച്ചാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന തീവണ്ടിക്കാണ് തീപിടിച്ചത്. തീവണ്ടിയുടെ മൂന്ന് ബോഗികള്‍ തീപിടുത്തത്തില്‍ കത്തി നശിച്ചു. എന്നാല്‍ തീപിടിത്തത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോട്ട് ചെയ്യുന്നു. സില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ബോഗികള്‍ക്കാണ് തീപിടിച്ചത്.

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

ചൊവ്വാഴ്ച രാവിലെ 8.5ന് സില്‍ച്ചാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടേണ്ടതായിരുന്നു ഈ തീവണ്ടി. പാന്‍ട്രി കാറില്‍ നിന്നാണ് മറ്റ് ബോഗികളിലേക്ക് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം.

fire

തിരുവനന്തപുരത്ത് നിന്നും ശനിയാഴ്ച രാത്രിയാണ് തീവണ്ടി സില്‍ച്ചാറില്‍ എത്തിയത്. സില്‍ച്ചാര്‍- അഗര്‍ത്തല എക്‌സ്പ്രസ് തീപിടുത്തമുണ്ടായ തീവണ്ടിയുടെ സമീപത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. അഗര്‍ത്തല എക്‌സ്പ്രസില്‍ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു.

എന്നാല്‍ ബോഗികളിലേക്ക് തീ പടര്‍ന്ന് തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ അഗര്‍ത്തല എക്‌സ്പ്രസിനെ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചു. തീപിടുത്തത്തെ കുറിച്ച് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തോല്‍പ്പിച്ചുവെങ്കിലും കേരളത്തിന് നരേന്ദ്ര മോദിയുടെ ആദ്യ സമ്മാനം! ഇത് ചരിത്രത്തിൽ തന്നെ ആദ്യംതോല്‍പ്പിച്ചുവെങ്കിലും കേരളത്തിന് നരേന്ദ്ര മോദിയുടെ ആദ്യ സമ്മാനം! ഇത് ചരിത്രത്തിൽ തന്നെ ആദ്യം

English summary
Fire broke out in Silchar-Thiruvananthapuram express at Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X