ചെന്നൈ സില്‍ക്സിൽ തീപിടുത്തം: പിന്നില്‍ ഷോർട്ട് സർക്യൂട്ട്!! ജീവനക്കാർ കാന്റീനിൽ കുടുങ്ങി!!
ചെന്നൈ: ചെന്നൈയിലെ ചെന്നൈ സിൽക്സിലുണ്ടായ തീപിടുത്തത്തിനിടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് സൂചന. ചെന്നൈയിലെ പനഗൽ പാർക്കിലുള്ള ചെന്നൈ സില്‍ക്ക്സ് ഷോറൂമിലാണ് ബുധനാഴ്ച പുലർച്ചെ 4.30ഓടെ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. എന്നാൽ തീപിടിച്ച് പുക പടര്‍ന്നതോടെ ഫയർ ഫോഴ്സ് ഉദ്യേോഗസ്ഥര്ക്ക് ഷോറൂമിനുള്ളിലേയ്ക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.
ഷോറൂമിന്റെ ഏഴാം നിലയിലെ ക്യാന്റീനിലുണ്ടായിരുന്നവരെല രാവിലെ ഫയർഫോഴ്സ് ജീവനക്കാരാണ് രക്ഷിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 15 ഫയർ എൻജിനുകൾക്ക് പുറമേ സ്വകാര്യ വാട്ടർ ടാങ്കുകളും സ്ഥലത്തെത്തിച്ചാണ് എട്ട് മണിക്കൂറിന് ശേഷം തീയണച്ചത്.

പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ 4.30ഓടെ തീപിടിച്ചത് കണ്ടത്. 70 ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. തീ പടർന്നു പിടിച്ചതോടെ സമീപപ്രദേശത്തുള്ളവർക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു. ടി നഗർ പ്രദേശത്തെ ഗതാഗതത്തെയും സംഭവം ബാധിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിര്‍ത്തിവച്ചു. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എകെ വിശ്വനാഥനും ഡിജിപി എസ് ജോര്‍ജ്ജും സ്ഥലം സന്ദര്‍ശിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications