തമിഴ്‌നാട്ടില്‍ പടക്കശാലയ്ക്ക് തീപിടിച്ചു; 8മരണം

ദീപാവലി മുന്നില്‍ക്കണ്ട് തിരക്കുപിടിച്ച പടക്കക്കച്ചവടം നടത്തുന്നിതിനിടെയാണ് വലിയ ശംബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 80 ശതമാനംവരെ പൊള്ളലേറ്റെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍പ്പോലും പാലിക്കാതെ അനധികൃതമായാണ് ഈ പടക്കനിര്‍മാണ ശാലകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അളവില്‍ക്കൂടുതല്‍ പടക്കങ്ങള്‍ ശേഖരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദീപാവലി സീസണുകളില്‍ ഇത്തരം അപകടങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്ന് ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.












Click it and Unblock the Notifications