ശ്രീദേവിയുടെ വീടിന് തീ പിടിച്ചു
മുംബൈ: സിനിമ താരം ശ്രീവിദ്യയുടെ മംബൈയിലെ വീട് പൂര്‍ണമായും കത്തിനശിച്ചു. ഡിസംബര്‍ 21 ന് വൈകീട്ടോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം.
താരദമ്പതിമാരായ ബോണി കപൂറം ശ്രീവിദ്യയും അന്ധേരിയിലെ ഇരുനില ബംഗ്ലാവില്‍ ആണ് താമസം. കൂടെ മക്കളായ ജാനവിയും ഖുശിയും ഉണ്ട്. രണ്ടാം നിലയിലെ കിടപ്പറയിലെ എസിയില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത് എന്നാണ് കരുതുന്നത്. തീപ്പിടിത്തത്തെ തുടര്‍ന്ന് ശ്രീദേവിയും കുടുംബവും ഹോട്ടലിലേക്ക് താമസം മാറി.

തീപ്പിടിത്തമുണ്ടായ സമയത്ത് ശ്രീദേവി.യും മക്കളും ബോണി കപൂറിന്‌റെ അമ്മയും ആണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബോണി കപൂര്‍ ബാന്ദ്രയിലെ ഓഫീസില്‍ ആയിരുന്നു.തീപ്പിടത്തത്തിന്റെ വിവരം അറിഞ്ഞ് ബോണി കപൂര്‍ വീട്ടിലെത്തിയപ്പോഴേക്കും ശ്രീദേവിയേയും കുട്ടികളേയും രക്ഷപ്പെടുത്തിയിരുന്നു. വീട്ടിലെ രണ്ട് വളര്‍ത്ത് നായക്കളേയും രക്ഷപ്പെടുത്തി.
ഉപയോഗിക്കനാകാത്തവിധം വീടിന്റെ രണ്ടാം നില കത്തിനശിച്ചതായി ശ്രീദേവിയുടെ ബിസിനസ് മാനേജര്‍ പറഞ്ഞു. വീട്ടിലെ കിടപ്പ് മുറികളെല്ലാം തന്നെ മുകളിലത്തെ നിലയില്‍ ആണ് ഉണ്ടായിരുന്നത്.
വിലപിടിപ്പുള്ള പല വസ്തുക്കളും കത്തി നശിച്ചതായാണ് വിവരം. ശ്രീദേവിയുടെ ശേഖരത്തിലുണ്ടായിരുന്നു വിലപിടിച്ച പല ചിത്രങ്ങളും കത്തിപ്പോയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications