ഭൂവനേശ്വറിലെ ആശുപത്രിയില്‍ തീപ്പിടുത്തം, 22 പേര് കൊല്ലപ്പെട്ടു
ഭൂവനേശ്വറിലെ ആശുപത്രിയില്‍ തീപ്പിടുത്തം, 22 പേര് കൊല്ലപ്പെട്ടു
ഭൂവനേശ്വര്‍: ഒറീസ്സയിലെ ഭുവനേശ്വറില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 22 പേര് കൊല്ലപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്യുഎം ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലും അത്യാഹിത വിഭാഗത്തിലുമാണ് അഗ്നിബാധയുണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് സംഭവം.
ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ഡയാലിസിസ് വാര്‍ഡില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പൊള്ളലേറ്റ ഒമ്പത് രോഗികളടക്കം 40 പേരെ നഗരത്തിലെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
അപകടസമയത്ത് 500ലധികം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. തീപിടിത്തമുണ്ടായതോടെ ആശുപത്രി വാര്‍ഡുകളിലുള്ള ജീവനക്കാരും രോഗികളും ബന്ധുക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂറിലേറെ അഗ്നിശമനസേനാ ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഠ്നായിക് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ ഡിവിഷണല്‍ കമ്മീഷണറോട് ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയുടെ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
#BREAKING : 22 dead in fire at Institute of Medical Sciences & Sum Hospital in #Bhubaneswar , confirms Khurda Collector Niranjan Sahu pic.twitter.com/TuVD7BmDVE
— hindustan post (@hindustanlive) October 17, 2016
#Bhubaneswar : सम अस्पताल के ICU वार्ड में आग, 24 लोगों की मौत... https://t.co/saouCGzFu2 pic.twitter.com/0LNkt6WNCM
— IndiaTV Hindi (@IndiaTVHindi) October 17, 2016
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications