കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂവനേശ്വറിലെ ആശുപത്രിയില്‍ തീപ്പിടുത്തം, 22 പേര്‍ കൊല്ലപ്പെട്ടു

ഭൂവനേശ്വറിലെ ആശുപത്രിയില്‍ തീപ്പിടുത്തം, 22 പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ഭൂവനേശ്വര്‍: ഒറീസ്സയിലെ ഭുവനേശ്വറില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്‌യുഎം ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലും അത്യാഹിത വിഭാഗത്തിലുമാണ് അഗ്നിബാധയുണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് സംഭവം.

ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ഡയാലിസിസ് വാര്‍ഡില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പൊള്ളലേറ്റ ഒമ്പത് രോഗികളടക്കം 40 പേരെ നഗരത്തിലെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.

അപകടസമയത്ത് 500ലധികം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. തീപിടിത്തമുണ്ടായതോടെ ആശുപത്രി വാര്‍ഡുകളിലുള്ള ജീവനക്കാരും രോഗികളും ബന്ധുക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറിലേറെ അഗ്‌നിശമനസേനാ ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഠ്‌നായിക് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ ഡിവിഷണല്‍ കമ്മീഷണറോട് ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയുടെ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
A major fire in a leading private healthcare institute, SUM Hospital, kills at least 22 triggering panic among patients and attendants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X