പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വൻ തീപിടുത്തം: തീപടർന്നത് ഒന്നാം ടെർമിനലിലെ ഗേറ്റിൽ
മുംബൈ: കൊവിഡ് വാക്സിൻ ഉൽപ്പാദനത്തിൽ ലോകം ഉറ്റുുനോക്കിക്കൊണ്ടിരിക്കെ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒന്നാം ടെർമിനൽ ഗേറ്റിൽ വ്യാഴാഴ്ച തീപിടുത്തം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നാലുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയതായി ചീഫ് ഫയർ ഓഫീസർ പ്രശാന്ത് റാൻപൈസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പിസി ചാക്കോയും ഇടത് സ്വതന്ത്രനായേക്കും, സിപിഎം ലക്ഷ്യം ഇങ്ങനെ, കോണ്‍ഗ്രസില്‍ കൂറുമാറ്റം!!
പൂനെയിലെ മഞ്ജരിയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായിട്ടുള്ളത്. പ്രാഥമിക വിവരം അനുസരിച്ച് എട്ട് ഫയർ എൻജിനുകളാണ് തീയണക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുള്ളത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണത്തിലിരിക്കുന്നകെട്ടിടത്തിലാണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായിട്ടുള്ളതെന്നും ഇവിടെ കൊവിഡ് വാക്സിന്റെ ഉത്പാദനം നടക്കുന്നില്ലെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാക്സിൻ നിർമാണ പ്ലാന്റിന് സമീപത്ത് തന്നെയാണ് തീപിടുത്തമുണ്ടായിട്ടുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
അതേ സമയം തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 100 ഏക്കർ വരുന്ന കാമ്പസിന്റെ പ്രധാന ഗേറ്റിനടുത്തായി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിനുശേഷം നടത്തിയ ആദ്യ പ്രതികരണത്തിൽ പൂനവല്ല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. . "മറ്റെന്തിനെക്കുറിച്ചും എനിക്ക് താൽപ്പര്യം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അവരെ രക്ഷിച്ച ശേഷം മാത്രം തുടർന്ന് നാശനഷ്ടങ്ങൾ ഞങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവിഡ് വാക്സിൻ കൊവിഷീൽഡ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫോർഡിന്റെ കോവിഷീൽഡ്. 1966 ൽ സൈറസ് പൂനവല്ലയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്.
വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ പിന്നാലെ ട്രംപിന്റെ എട്ടിന്റെ പണി കൊടുത്ത് ചൈന; 28 പേര്‍ക്ക് ഉപരോധം