എല്‍എസിയില്‍ ചൈനീസ് സൈനിക പരിശീലനം: നീക്കം മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് ശേഷം!!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക പരിശീലനവുമായി ചൈന. 3488 കിലോമീറ്റര്‍ നീളമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. മോര്‍ട്ടാര്‍ ഫയറിംഗ്, ഗ്രനേഡ് ലോബിംഗ് വ്യായാമങ്ങള്‍, അതിര്‍ത്തിയോട് അടുത്തുള്ള വെടിവെയ്പ്പ പരിശീങ്ങള്ക്ക് പുറമേ കൂടാതെ രണ്ട് സൈന്യങ്ങളും നേര്‍ക്ക് നേര് കണ്ടുമുട്ടിയതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.
നേരത്തെ ദുര്‍ഘടമായിരുന്ന ഭൂപ്രദേശത്തേക്ക് മുന്‍പത്തേതിനേക്കാള്‍ എളുപ്പത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ ചൈനക്ക് സാധിക്കുമെന്ന് തെളിയിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിഗദ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യമാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സൈനിക പരിശീലനം കൊണ്ട് ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നതെന്നാണ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖമെത്തുന്നത്.

റോഡ് നിര്‍മാണത്തില്‍ അടുത്ത കാലത്ത് നടത്തി വന്ന നീക്കങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് ചൈനീസ് സൈന്യത്തെ അടുപ്പിച്ചത്. ഇതോടെ ചൈനീസ് സൈന്യത്തിന് എളുപ്പത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലേക്ക് എത്താനും സാധിക്കുന്നു. 2017-18 ല്‍ 400 ഓളം ചൈനീസ് പരിശീലന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും 2018-2019ല്‍ ഇത് ഇതിനകം 450ലധികം ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സൈനികര്‍ക്ക് ആദ്യമായി ശിക്ഷകള്‍ നല്കുന്ന തരത്തിലുള്ള രണ്ട് പുതിയ പരിശീലന മൊഡ്യൂളുകള്‍ ചൈനീസ് സൈന്യം അവതരിപ്പിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications