കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍എസിയില്‍ ചൈനീസ് സൈനിക പരിശീലനം: നീക്കം മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് ശേഷം!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക പരിശീലനവുമായി ചൈന. 3488 കിലോമീറ്റര്‍ നീളമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. മോര്‍ട്ടാര്‍ ഫയറിംഗ്, ഗ്രനേഡ് ലോബിംഗ് വ്യായാമങ്ങള്‍, അതിര്‍ത്തിയോട് അടുത്തുള്ള വെടിവെയ്പ്പ പരിശീങ്ങള്‍ക്ക് പുറമേ കൂടാതെ രണ്ട് സൈന്യങ്ങളും നേര്‍ക്ക് നേര്‍ കണ്ടുമുട്ടിയതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ വന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ വന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്

നേരത്തെ ദുര്‍ഘടമായിരുന്ന ഭൂപ്രദേശത്തേക്ക് മുന്‍പത്തേതിനേക്കാള്‍ എളുപ്പത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ ചൈനക്ക് സാധിക്കുമെന്ന് തെളിയിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിഗദ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യമാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സൈനിക പരിശീലനം കൊണ്ട് ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നതെന്നാണ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖമെത്തുന്നത്.

india-china-border23-1

റോ‍ഡ് നിര്‍മാണത്തില്‍ അടുത്ത കാലത്ത് നടത്തി വന്ന നീക്കങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് ചൈനീസ് സൈന്യത്തെ അടുപ്പിച്ചത്. ഇതോടെ ചൈനീസ് സൈന്യത്തിന് എളുപ്പത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലേക്ക് എത്താനും സാധിക്കുന്നു. 2017-18 ല്‍ 400 ഓളം ചൈനീസ് പരിശീലന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും 2018-2019ല്‍ ഇത് ഇതിനകം 450ലധികം ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സൈനികര്‍ക്ക് ആദ്യമായി ശിക്ഷകള്‍ നല്‍കുന്ന തരത്തിലുള്ള രണ്ട് പുതിയ പരിശീലന മൊഡ്യൂളുകള്‍ ചൈനീസ് സൈന്യം അവതരിപ്പിച്ചിട്ടുണ്ട്.

English summary
Fire excercise in LAC after Mod-Xi Ping summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X