ദില്ലിയിലെ രാഷ്ട്രപതി ഭവനില്‍ തീപ്പിടുത്തം...ആളപായമില്ല...
വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കിലും അക്കൗണ്ട്‌സ് വിഭാഗത്തിലെ ഫര്‍ണ്ണീച്ചറുകള്‍ തീപ്പിടുത്തത്തില്‍ കത്തിനശിച്ചു.
ദില്ലി: രാഷ്ട്രപതി ഭവനില്‍ തീപ്പിടുത്തം. രാഷ്ട്രപതി ഭവനിലെ അക്കൗണ്ട്‌സ് വിഭാഗത്തിലാണ് വെള്ളിയാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. മിനിറ്റുകള്‍ക്കം തീ അണയ്ക്കാനയതിനാല്‍ കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. മിനിറ്റുകള്‍ക്കം തീ അണക്കാന്‍ കഴിഞ്ഞതാണ് വന്‍ അപകടമൊഴിവാക്കിയത്.
രാവിലെയാണ് അക്കൗണ്ട്‌സ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിച്ചത്. 8.45നാണ് രാഷ്ട്രപതി ഭവനില്‍ തീപ്പിടുത്തമുണ്ടായെന്ന ഫോണ്‍ സന്ദേശം ഫയര്‍ ഫോഴ്‌സിന് ലഭിക്കുന്നത്. മിനിറ്റുകള്‍ക്കം തന്നെ ആറ് ഫയര്‍ എഞ്ചിനുകള്‍ രാഷ്ട്രപതി ഭവനിലേക്ക് കുതിച്ചു. പത്തു മിനിറ്റിനുള്ളില്‍ കെട്ടിടത്തിലെ തീ അണയ്ക്കുകയും ചെയ്തു.

വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കിലും അക്കൗണ്ട്‌സ് വിഭാഗത്തിലെ ഫര്‍ണ്ണീച്ചറുകള്‍ തീപ്പിടുത്തത്തില്‍ കത്തിനശിച്ചു. ഒരു ഇന്‍വെര്‍ട്ടര്‍, കസേരകള്‍, മേശ എന്നിവയാണ് കത്തി നശിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റ് മന്ദിരത്തിലും തീപ്പിടുത്തമുണ്ടായിരുന്നു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിലെ സെര്‍വര്‍ റൂമില്‍ തീപ്പിടുത്തമുണ്ടായത്.












Click it and Unblock the Notifications