പുതിയ കാർ കത്തിച്ചാന്പലായി...! മക്കൾക്ക് സമ്മാനങ്ങളുമായി വരുകയായിരുന്ന അച്ഛന് ദാരുണാന്ത്യം!!!
മക്കള്‍ക്കും ഭാര്യയ്ക്കും സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും. ഭക്ഷണം തയ്യാറാക്കി വയ്ക്കാനുമാണ് സച്ചിന്‍ ത്യാഗി അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്.
ദില്ലി: മക്കള്‍ക്ക് സമ്മാനങ്ങളുമായി വരികയായിരുന്ന അച്ഛന്‍ കാറില്‍ കത്തിച്ചാമ്പലായി.ദില്ലി സ്വദേശിയായ സച്ചിന്‍ ത്യാഗിയാണ് മരിച്ചത്. മൂന്ന് മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിച്ചാമ്പലായത്. അപകടകാരണം വ്യക്തമല്ല.

മക്കള്‍ക്കും ഭാര്യയ്ക്കും സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും. ഭക്ഷണം തയ്യാറാക്കി വയ്ക്കാനുമാണ് സച്ചിന്‍ ത്യാഗി അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ അല്‍പ സമയത്തിന് അകം കുടുംബം കേട്ടത് സച്ചിന് അപകടം സംഭവിച്ചു എന്നാണ്.

3 മാസം മുമ്പ് വാങ്ങിയ പുതിയ കാറിലാണ് തീ പടര്‍ന്നത്. ഇന്ധന ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻസീറ്റിൽ നിന്ന് സച്ചിൻ മക്കൾക്കായി വാങ്ങിയ സമ്മാനങ്ങൾ കണ്ടെടുത്തു.

ഏഴ് പേരടങ്ങിയ കുടുംബത്തിലെ ഒരേഒരു വരുമാന സ്രോതസ്സ് ആയിരുന്ന സച്ചിന്‍. ഇയാളുടെ സഹോദരന്‍ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു.

സച്ചിന് ആത്മഹത്യ ചെയ്തതല്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. ചില സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നുമില്ല. വാഹനം ഓടിക്കുന്നതിന് ഇടേ പെട്ടന്ന് എഞ്ചിനില്‍ നിന്ന് തീ പടര്‍ന്ന് അപകടം സംഭവിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications