Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടുത്തം!! രണ്ടു കുട്ടികളടക്കം നാലു മരണം, മരിച്ചത് പൊള്ളലേറ്റല്ല!!

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്

ചെന്നൈ: ചെന്നൈയിലെ വടപളനിയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. ഇവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. മീനാക്ഷി (60), ശെല്‍വി (30), ശാലിനി (10), സഞ്ജയ് (4) എന്നിവരാണ് മരിച്ചത്.
അഞ്ചു പേര്‍ക്കു കൂടി അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1

ആശുപത്രിയില്‍ വച്ചാണ് നാലു പേര്‍ മരണത്തിനു കീഴടങ്ങിയത്. അമിതമായി പുക ശ്വസിച്ചതു മൂലം ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

2

അപ്പാര്‍ട്ടമെന്റിന്റെ താഴത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെയായാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടുത്തമുണ്ടായത്. ഇലക്ട്രിസിറ്റി ബോക്‌സില്‍ നിന്നുണ്ടായ തീ പിന്നീട് മറ്റിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു.

3

തീപ്പിടുത്തമുണ്ടായപ്പോള്‍ കടുത്ത പുക അപ്പാര്‍ട്ട്‌മെന്റിലെ മറ്റു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിനു താഴെ നിര്‍ത്തിയിട്ടിരുന്ന 14 വാഹനങ്ങള്‍ തീപ്പിടുത്തതില്‍ കത്തി നശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+