തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ വന്‍ തീപ്പിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം!
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തില്‍ തീപ്പിടുത്തം. തിരുമല തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് ലഡ്ഡു ഉണ്ടാക്കുന്ന അടുക്കളയിലാണ് തീ പിടിച്ചത്. അടുപ്പില്‍ നിന്നുള്ള തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപമായമുള്ളതായി റിപ്പോര്‍ട്ടില്ല.
തീപ്പിടുത്തത്തില്‍ കുറഞ്ഞത് 20 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യുട്ടീവ് ഓഫീസര്‍ തീപ്പിടിച്ച സ്ഥലം സന്ദര്‍ശിച്ചു. ഭക്തജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് പ്രശസ്തമായ തിരുമല തിരുപ്പതി ദേവസ്ഥാനം. മലയാളികളടക്കം ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ വര്‍ഷം തോറും വന്നുപോകുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് തിരുമല തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ വെങ്കടേശ്വരനാണ് ഇവിടെ പ്രതിഷ്ഠ. ലഡ്ഡുവാണ് തിരുപ്പതിയിലെ പ്രസാദം.












Click it and Unblock the Notifications