• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി എയര്‍പോര്‍ട്ട് റണ്‍വേയില്‍ തീപിടുത്തം, തീ ഉണ്ടായത് പ്രിയങ്ക ഗാന്ധിയുടെ വിമാനം ലാന്‍ഡിങിന് തയ്യാറാകുമ്പോള്‍

  • By Desk

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ വിമാനം ദില്ലി എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ്ങിന് ഒരുങ്ങുന്നതിന് തൊട്ട് മുന്‍പ് റണ്‍വേയില്‍ തീ പിടിച്ചത് ആശങ്ക പരത്തി. തീ ശ്രദ്ധയില്‍ പെട്ട പൈലറ്റ് ഉടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ദ്ദേശം ലഭിച്ചത് പ്രകാരം ലാന്‍ഡിങ് റദ്ദാക്കുകയായിരുന്നു.

ഗുജറാത്തിൽ കോൺഗ്രസിനെ തുരത്തി ബിജെപി! എതിരാളികളില്ലാതെ മുഴുവൻ സീറ്റുകളിലും കുതിപ്പ്,

മെയ് 16ന് ആണ് സംഭവമുണ്ടായത്. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് തിരികെ വരുമ്പോഴാണ് ദില്ലി എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ തീ പിടുത്തമുണ്ടായത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനം ഇറങ്ങുന്നതിന് റണ്‍വേ അനുകൂലമാകുന്നതു വരെ ഗോ എറൗണ്ടിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇത് വലിയ അനാസ്ഥയാണെന്നും ഇത് സംബന്ധിച്ച ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്. ഇത്ര വലിയ സുരക്ഷ വീഴ്ച്ച എങ്ങനെയാണ് ഉണ്ടായതെന്നും അന്വേഷണ വിധേയമാക്കും.

മെയ് 15ന് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ എത്തിയതായിരുന്നു പ്രിയങ്ക. ഇവിടെ നിന്ന് തിരിച്ച് ദില്ലിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. എങ്ങനെയാണ് വീഴ്ച ഉ്ണ്ടായതെന്ന് അന്വേഷിച്ച് വരികയാണ്. സംഭവം ഉണ്ടായി ഒരാഴ്ച്ച പിന്നിട്ടപ്പോഴാണ് ഇത് അറിയുന്നത്.

English summary
Fire on Delhi airport runway just before Priyanka Gandhi's flight is about to land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X