കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ ഒരു നാവിക സേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കർണാടകയിലെ കർവാർ തുറമുഖത്തേയ്ക്ക് കപ്പൽ പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. ലഫ്. കമാൻഡർ ഡിഎസ് ചൗഹാനാണ് തീയണയ്ക്കാാനുള്ള ശ്രമങ്ങൾക്കിടെ കൊല്ലപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ലഫ്. കമാൻഡർ ഡിഎസ് ചൗഹാനായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും പുക ശ്വസിച്ച ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കർവാറിലെ നാവികസേനാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ins

നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച, 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ, ജനവിധി തേടി പ്രമുഖർനാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച, 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ, ജനവിധി തേടി പ്രമുഖർ

കപ്പലിൽ തീപിടുത്തമുണ്ടാകാനിടയാക്കിയ സാഹചര്യം അന്വേഷിച്ച് വരികയാണ്. തീപിടുത്തത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. 2004 ജനുവരിയിലാണ് റഷ്യയിൽ നിന്ന് 2.3 ബില്യൺ യുഎസ് ഡോളർ നൽകി ഇന്ത്യ വിമാനവാഹിനിക്കപ്പൽ വാങ്ങിയത്. 24 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലിന് 284 മീറ്ററാണ് നീളം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Fire on INS Vikramaditya claims officer's life. the fire broke out as the ship was entering the harbour in Karwar, Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X