കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ദീപിക പദുക്കോൺ താമസിക്കുന്ന ഫ്ലാറ്റിൽ വൻ തീപിടിത്തം; സുരക്ഷിതയെന്ന് താരം...

അഞ്ച് മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുംബൈ പത്മാവതിയിലെ കൂറ്റൻ ഫ്ലാറ്റിൽ തീപിടിത്തം | Oneindia Malayalam

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോൺ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. മുംബൈ പത്മാവതിയിലെ കൂറ്റൻ ഫ്ലാറ്റ് സമുച്ചയമായ ബ്യൂമൂണ്ടേ ടവേർസിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിലെ 33-ാം നിലയിലെ രണ്ട് മുറികളിലാണ് ആദ്യം തീ കണ്ടത്. പിന്നീട് തൊട്ടടുത്ത മുറികളിലേക്കും തീ പടർന്നു. വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിശമന സേനയും ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

 ദീപിക പദുക്കോൺ...

ദീപിക പദുക്കോൺ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ താൻ സുരക്ഷിതയാണെന്ന് നടി ദീപിക പദുക്കോൺ ട്വീറ്റ് ചെയ്തു. എല്ലാവർക്കും നന്ദി അറിയിച്ച താരം, ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമന സേനാംഗങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷമായിരുന്നു നടിയുടെ ട്വീറ്റ്. അതേസമയം, അപകടമുണ്ടായ സമയത്ത് നടി ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തത്.

 ഓഫീസും താമസവും...

ഓഫീസും താമസവും...

മുംബൈ പത്മാവതിയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയമായ ബ്ലൂമോണ്ടെ ടവേർസിലെ 34-ാം നിലയിലാണ് ദീപിക പദുക്കോണിന്റെ ഫ്ലാറ്റ്. നടിയുടെ ഓഫീസും ഇതിനോട് ചേർന്നുള്ള ഫ്ലാറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫ്ലാറ്റ് സമുച്ചയത്തിലെ 33-ാം നിലയിലാണ് തീപിടുത്തമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത നിലയിലേക്കും തീപടർന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് പൂർണ്ണമായും തീയണച്ചത്.

 മികച്ച സേവനം...

മികച്ച സേവനം...

എങ്ങനെയാണ് കെട്ടിടത്തിന് തീപിടിച്ചതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. അപകടത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് നിലകളിൽ കാര്യമായ നാശനഷ്ടം സംഭവിച്ചെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. വൻ തീപിടിത്തത്തിൽ അഗ്നിശമന സേന നടത്തിയ ഊർജ്ജിത രക്ഷാപ്രവർത്തനമാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. ഫ്ലാറ്റുകളിലുണ്ടായിരുന്ന 90ഓളം താമസക്കാരെ അഗ്നിശമന സേന സുരക്ഷിതമായി പുറത്തെത്തിച്ചു.

 രക്ഷാപ്രവർത്തനം...

രക്ഷാപ്രവർത്തനം...

പത്ത് ഫയർ എൻജിനുകൾ, രണ്ട് ക്വിക് റെസ്പോൻസ് വാനുകൾ, അഞ്ച് ടാങ്കറുകൾ എന്നിവയുടെ സഹായത്തോടെയാണ് അഗ്നിശമന സേന ബഹുനില കെട്ടിടത്തിലെ തീയണച്ചത്. ഈ മാസം മുംബൈ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണിത്. ജൂൺ ആദ്യവാരം സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീസിലും, ജൂൺ ഒമ്പതിന് മുംബൈ ഫോർട്ടിന് സമീപത്തെ പട്ടേൽ ചേംബേഴ്സിലും തീപിടിത്തമുണ്ടായിരുന്നു.

English summary
fire in the beaumonde towers mumbai, actress deepika padukone tweeted she is safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X