പടക്കം പൊട്ടിച്ചാല്‍ ഇനി വിവരമറിയും! പടക്ക വില്‍പ്പന നിരോധിച്ച് സുപ്രീംകോടതി ഉത്തരവ്...
മൂന്നു കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ദില്ലി: അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ദില്ലിയിലും സമീപ പ്രദേശങ്ങളിലും പടക്കം പൊട്ടിക്കുന്നതും പടക്ക വില്‍പ്പനയും നിരോധിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. മൂന്നു കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ചെറിയ കുട്ടികളായ തങ്ങള്‍ക്ക് പടക്കങ്ങള്‍ കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാവുന്നെന്ന് കാണിച്ചാണ് കുട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മൂന്നു വ്യത്യസ്ത ഹര്‍ജികളും ഒരൊറ്റ ഹര്‍ജിയായാണ് സുപ്രീംകോടതി സ്വീകരിച്ചത്. നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.

കേന്ദ്രസര്‍ക്കാരിനോടാണ് പടക്കവില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. നിലവിലുള്ള പടക്ക വില്‍പ്പന ലൈസന്‍സുകള്‍ പൂര്‍ണ്ണമായും റദ്ദാക്കാനും പുതിയ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കാരണം കുട്ടികളടക്കമുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്നത് ഇത് വര്‍ധിക്കാനിടയാക്കുമെന്നും സുപ്രീംകോടതി കണ്ടെത്തി. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലും പരിസരത്തും ഇനി പടക്കം പൊട്ടിക്കലും വില്‍പ്പനയും നടക്കില്ല.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications