ആത്മഹത്യ ചെയ്യാന്‍ വെള്ളത്തില്‍ ചാടിയ ഭാര്യയെ ആരോട് ചോദിച്ചിട്ടാണ് രക്ഷിച്ചത് എന്ന് ഭര്‍ത്താവ്
അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാന്‍ വെള്ളത്തില്‍ ചാടിയ ഭാര്യയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചതിന് ഭര്‍ത്താവ് ചീത്തവിളിച്ചു. ആരോട് ചോദിച്ചിട്ടാണ് രക്ഷിച്ചത് എന്നായിരുന്നു ഭര്ഡത്താവിന്റെ ചോദ്യം. കുടുംബ പ്രശ്‌നം കാരണമാണ് യുവതി വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയത്.
യുവതിയെ ആത്മഹത്യയില്‍ നിന്നു രക്ഷിച്ച ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ ഉദ്യോഹസ്ഥരാണ് ഭര്‍ത്താവിനെ വിവരമറിയിച്ചത്. സ്ഥലത്ത് ഉടന്‍ തന്നെ എത്തിയ ഇയാള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ ചാടിയ ആളെ മരിക്കാന്‍ അനുവദിക്കായിരുന്നില്ലേ എന്ന ചോദ്യം കേട്ട് നാട്ടുക്കാരും ഞെട്ടി.

പത്ത് വര്‍ഷം വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതിയും, ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ഭര്‍ത്താവും ആരോപിക്കുന്നു. പിന്നീട് ഒത്തു തീര്‍പ്പില്‍ എത്തിയ ഇവര്‍ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു.












Click it and Unblock the Notifications