കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയദശമി ആഘോഷത്തിനിടെ ആകാശത്തേക്ക് വെടി; 60 പേര്‍ക്കെതിരെ കേസ്

  • By Ashif
Google Oneindia Malayalam News

ദില്ലി: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി വെടിയുതിര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. ആഗ്ര കോട്ടയ്ക്ക് സമീപമാണ് ആഘോഷത്തിനിടെ ആകാശത്തേക്ക് ചിലര്‍ വെടിയുതിര്‍ത്തത്.

കണ്ടാലറിയാകുന്ന 60ഓളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആഗ്രയിലെ രാംലീല മൈതാനിക്ക് സമീപം ഹനുമാന്‍ ക്ഷേത്രത്തിലെ വിജയദശമി ആഘോഷത്തിനിടെയാണ് വര്‍ഗീയ മുദ്രാവാക്യം വിളിച്ചതും ആകാശത്തേക്ക് വെടിവെച്ചതും.

agra

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ആകാശത്തേക്ക് വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

60 പേര്‍ക്കെതിരേയാണ് കേസ്. 29 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ മനസിലാക്കാന്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റക്കാരുടെ തോക്ക് ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരേയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി ആക്ഷേപമുണ്ട്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് വിഎച്ച്പി പറയുന്നത് മറ്റൊന്നാണ്. പൊതുസ്ഥലത്തല്ല വെടിയുതിര്‍ത്തതെന്നും ആഗ്ര കോട്ടയില്‍ നിന്ന് ഏറെ അകലെയുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ വച്ചാണ് സംഭവമെന്നും വിഎച്ച്പി പറയുന്നു. ആയുധ പൂജയുടെ ഭാഗമായി നടത്തിയ വെടിവയപ്പില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്നും വിഎച്ച്പി പറയുന്നു.

English summary
Firing at Agra Vijayadashami Celebration, police registered case against VHP activists,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X