പഞ്ചാബില്‍ സൈനിക സ്റ്റേഷനില്‍ വെടിവെപ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു
ദില്ലി: പഞ്ചാബിലെ ഭട്ടിന്‍ഡിലെ സൈനിക സ്റ്റേഷനില്‍ വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഈ മേഖല മൊത്തം അതീവ ജാഗ്രതയിലാണ്. ദ്രുത പ്രതികരണ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്റാണ് ഇക്കാര്യം അറിയിച്ചത്. സ്‌റ്റേഷനിലെ ദ്രുത കര്‍മ സേനയാണ് ഈ മേഖല ഇപ്പോള്‍ പരിശോധിക്കുന്നത്. ഇവിടേക്ക് ആരെയും കടത്തിവിടുന്നില്ല. എല്ലാ കാര്യങ്ങളും സ്തംഭിപ്പിച്ചിരിക്കുകയാണ്.

മിലിട്ടറി സ്റ്റേഷന് പുറത്ത് പോലീസ് സംഘം കാത്തിരിക്കുകയാണ് ഭട്ടിന്‍ഡയിലെ സീനിയര്‍ എസ്പി ജിഎസ് ഖുറാന എന്‍ഡിടിവിയോട് പറഞ്ഞു. സൈന്യം ഇവര്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
അതേസമയം ഇതൊരു തീവ്രവാദ ആക്രമണം പോലെ തോന്നുന്നില്ലെന്നും, സൈന്യത്തിനുള്ളിലെ തന്നെ സംഭവമായിട്ടാണ് തോന്നുന്നതെന്നും ഖുറാന പറഞ്ഞു. അതേസമയം നാല് പേരുടെ മരണമാണ് സൈന്യം സ്ഥിരീകരിച്ചത്. ബാക്കി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പരിശോധനകള്‍ നടക്കുന്നുണ്ട്. അതിന് ശേഷം കാര്യങ്ങള്‍ പുറത്തുവിടും.












Click it and Unblock the Notifications