സാകേത് കോടതിയിലെ വെടിവെയ്പ്പ്: സ്ത്രീയെ വെടിവെച്ച പ്രതി പിടിയിൽ
ദില്ലി: ഡൽഹിയിലെ സാകേത് കോടതി സമുച്ചയത്തിൽ രണ്ട് പേരെ വെടിവെച്ച കേസിലെ പ്രതിയെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ കമ്മീഷണർ (ക്രൈം) രവീന്ദ്ര സിംഗ് യാദവ് വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്ത്രീക്ക് നേരെ നാലോ അഞ്ചോ തവണ വെടിവെയ്ക്കുകയായിരുന്നു. സ്ത്രീയുടെ അടിവയറ്റിലും ഒരു തവണ കൈയിലും വെടിയേറ്റു. പരിക്കേറ്റ രണ്ടാമത്തെയാൾ അഭിഭാഷകനാണ്.

"ഇരട്ടിയാക്കാമെന്ന വാഗ്ദാനത്തിൽ സ്ത്രീ വെടിവെച്ച വ്യക്തിയിൽ നിന്ന് പണം വാങ്ങിയിരുന്നു, ഇരുവരും വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയിരുന്നു. യുവതിക്കെതിരെ മറ്റ് നിരവധി വഞ്ചനാ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്, "സൗത്ത് ഡിസിപി ചന്ദൻ ചൗധരിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വെടിവെച്ച ആൾ യുവതിക്ക് പലിശയ്ക്ക് 25 ലക്ഷം രൂപ കടം നൽകിയെന്നും അവർ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നാലെ തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിൽ സ്ത്രീയുടെ വയറ്റിൽ നിന്ന് രക്തം വരുന്നതും വേദന കൊണ്ട് ഇവർ കരയുന്നതും കാണാമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്ഥിതി നിലവിൽ തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ പറയുന്നത്.












Click it and Unblock the Notifications