രേണുവിന്റെ വീടിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ ചിലവായത് ഇത്ര രൂപ: 'ഇതു പോലും രേണുവിന്റെ കൈയിലില്ലേ'
സോഷ്യല്‍ മീഡിയ വൈറല്‍ താരം രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ. കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് സുമനസുകള്‍ ചേര്‍ന്ന് ഭാര്യ രേണുവിനും മക്കള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കിയത്. കെഎച്ച്ഡിഇസി ഫിറോസ് എന്ന വ്യക്തിയാണ് വീട് നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത്.
ചുറ്റുമതിലോടു കൂടി അതിമനോഹരമായ വീടാണ് രേണുവിന് നിര്‍മ്മിച്ചു നല്‍കിയത്. ഇതിനു പിന്നാലെ രേണുവിന്റെ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ളവര്‍ ഈ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

എന്നാല്‍ വീട് നിര്‍മ്മിച്ച് ആറു മാസം പൂര്‍ത്തിയാകുമ്പോഴേക്കും വീട് ചോര്‍ന്നൊലിക്കുന്നുവെന്ന പരാതിയുമായി രേണു സുധി രംഗത്ത് എത്തി. രേണുവിന്റെ മകന്‍ റിതപ്പന്‍ കിടന്നുറങ്ങുന്ന മുറി ഉള്‍പ്പെടെ ചോരുന്നുവെന്ന് രേണു സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പറയുകയും ചെയ്തു. ഇതോടെ വേണുവിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തു വന്നു. വീടിന്റെ ഗുണമേന്മയെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നു.
ഇതോടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയ കെഎച്ച്ഡിഇസി ഫിറോസ് രേണുവിന്റെ ആരോപണങ്ങള്‍ കള്ളമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തി. ശക്തമായ മഴയില്‍ ചാറ്റല്‍ അടിക്കുന്നതിനെയാണ് രേണു ചോര്‍ച്ചയെന്ന് വിളിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ അച്ഛന്‍ തങ്കച്ചനുമായി രേണു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തി വീടിന്റെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി. വീടിന്റെ മതില്‍ വിണ്ടു കീറിയിരിക്കുന്നതും പെയിന്റ് ഇളകുന്നതും ഒക്കെ മാധ്യമങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. ഇതു പോലുള്ള സഹായങ്ങള്‍ ആര്‍ക്കും ചെയ്യരുതെന്നും രേണുവിന്റെ പിതാവ് തങ്കച്ചന്‍ പറയുന്നുണ്ട്. ഇതോടെ വീട് നിര്‍മ്മിച്ചു നല്‍കിയ ഫിറോസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത നിര്‍മ്മാണ രീതിയാണ് ഈ വീടിന് അവലംബിച്ചത് എന്നത് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. 20 ലക്ഷം രൂപ ചിലവിട്ടാണ് വീട് നിര്‍മ്മിച്ചതെന്ന ഫിറോസിന്റെ വാദത്തെ പലരും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുക്കാന്‍ ഫിറോസ് തയ്യാറായി ഫിറോസ് ചുമതലപ്പെടുത്തിയവര്‍ വീട് സന്ദര്‍ശിച്ച് പ്രശ്‌നം പരിഹരിച്ചു കൊടുക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ വീടിന്റെ ചോര്‍ച്ച പരിഹരിച്ചതിന്റെ തുകയും വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തു.
'സുധിയുടെ വീട്ടിലെ ചാറ്റല്‍ വരുന്നത് തടയാന്‍ ലൂവേഴ്‌സില്‍ പോളി കാര്‍ബണ്‍ ഷീറ്റ് ഇട്ടുകൊടുത്തിട്ടുണ്ട്. ആകെ ചിലവ് 2600 രൂപ' - ഇതായിരുന്നു ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ചോര്‍ച്ച പരിഹരിച്ചതിന്റെ വീഡിയോയും ഫിറോസ് ഷെയര്‍ ചെയ്തിരുന്നു. ഈ വീഡിയോയില്‍ രേണുവിന്റെ ബെഡ്‌റൂം മുഴുവന്‍ കാണിക്കുന്നുണ്ട്. വളരെ വൃത്തിഹീനമായ നിലയിലാണ് ബെഡ്‌റൂം കാണപ്പെടുന്നത്.
ഈ വീഡിയോ പങ്കുവെച്ചതോടു കൂടി ഫിറോസിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ചിലവായ തുക വെളിപ്പെടുത്തിയത് നന്നായെന്നും അല്ലെങ്കില്‍ നാളെ രേണു സുധി അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപയായി എന്നും പറഞ്ഞു പണം പിരിക്കാന്‍ തുടങ്ങുമെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ പറയുന്നുണ്ട്.
വെറും 2600 രൂപ പോലും മുടക്കാന്‍ ഇല്ലാത്ത വിധം ദാരിദ്ര്യത്തിലാണോ രേണു കഴിയുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചില യൂട്യൂബര്‍മാരും ഈ വീഡിയോ എടുത്ത് രേണുവിനെ വിമര്‍ശിക്കുന്നുണ്ട്. ഇനി കാറ്റ് കേറുന്നില്ല എന്നായിരിക്കും അടുത്ത പരാതിയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ചോര്‍ച്ചയെക്കുറിച്ച് രേണു പറഞ്ഞതൊക്കെ ശരിയായില്ലേ എന്നു ചോദിച്ച് പിന്തുണയ്ക്കുന്നവരും കുറവല്ല.












Click it and Unblock the Notifications