കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി വ്യവസായി 100 കോടി ആവശ്യപ്പെട്ടു; പിന്നീട് സംഭവിച്ചത്

  • By Anwar Sadath
Google Oneindia Malayalam News

ഫിറോസാബാദ്: സ്വയം തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കിയ ഫിറോസാബാദിലെ വ്യവസായി ഒടുവില്‍ പോലീസില്‍ കീഴടങ്ങി. ജൂലൈ 22 മുതല്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ വ്യവസായി സഞ്ജീവ് ഗുപ്തയ്ക്കുവേണ്ടി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങിയത്.

അറിയപ്പെടുന്ന ഫുഡ് പ്രൊഡക്ടായ സാഗര്‍ രത്‌നയുടെ പാര്‍ട്ണര്‍ ആണ് ഗുപ്ത. വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ഗുപ്തയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ട്. വീട്ടുകാരെ വിളിച്ച് 100 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ തുടക്കം മുതല്‍ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു.

kidnap

22ന് കാണാതായ ഗുപ്തയ്ക്കുവേണ്ടി ഭാര്യ സരിക ഗുപ്ത പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നീത പാണ്ഡെ, പര്‍ദീപ് പാണ്ഡെ, അമിത് ഗുപ്ത എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഗുപ്തയുടെ പാര്‍ട്ണര്‍മാരായ ഇവരുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ഗുപ്തയുടെ ഫോണില്‍ നിന്നും വീട്ടുകാര്‍ക്ക് 100 കോടി ആവശ്യപ്പെട്ട് സന്ദേശമെത്തുകയും ചെയ്തു. പോലീസ് തിരച്ചില്‍ വ്യാപകമായതോടെ സമ്മര്‍ദ്ദത്തിലായ ഗുപ്ത പിന്നീട് കീഴടങ്ങുകയും താന്‍ തന്നെ തിരക്കഥയെഴുതിയതാണ് തട്ടിക്കൊണ്ടുപോകലെന്നും പോലീസിനോട് പറഞ്ഞു.

English summary
Firozabad trader, for whom Rs 100 cr ransom was demanded, traced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X