ഷെയിം ദ റേപ്പിസ്റ്റ് ഫലം കണ്ടു, ഒരാള്‍ അറസ്റ്റില്‍
ദില്ലി : കൂട്ടബലാത്സംഗതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് അറസ്റ്റിലായത്.
ദൃശ്യം കാണാന്‍ ഇടയായ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം സമൂഹ ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് പേരുടെ ദൃശ്യങ്ങളാണ് സുനിത പുറത്തുവിട്ടിരുന്നത്.

ആറ് മാസമായി വീഡിയോ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ എന്‍ഡിടിവിയുടെ സഹായത്തോടെ ഷെയിം ദ റേപ്പിസ്റ്റ് എന്ന പേരില്‍ സുനിത കൃഷ്ണന്‍ കാമ്പെയിന്‍ തുടങ്ങി.
സുനിത കൃഷ്ണന്‍ നടത്തിയ 'ഷെയിം ദ റേപ്പിസ്റ്റ്' പ്രചാരണം ശ്രദ്ധയില്‍പെട്ട സുപ്രീം കോടതി സ്വമേധയാ ആണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു സിബിഐ സംഭവവുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications