Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ബിജെപി പ്രവര്‍ത്തകന്‍... പ്രധാനമന്ത്രി രണ്ടാമത്, വാരണാസിയില്‍ നന്ദി പ്രകടനവുമായി മോദി!!

ലഖ്‌നൗ: ബിജെപിയുടെ ഗംഭീര വിജയത്തില്‍ വാരണാസിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച ശേഷമാണ് മോദി വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയത്. ബിജെപിയുടെ വിജയം ചരിത്രപരമാണെന്ന് മോദി പറഞ്ഞു. താന്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിട്ടില്ലെങ്കില്‍ ജനങ്ങള്‍ എന്നെ ജയിപ്പിക്കാന്‍ ഒന്നടങ്കം തയ്യാറായിരുന്നെന്നും മോദി പറഞ്ഞു.

1

താന്‍ ആദ്യം ബിജെപി പ്രവര്‍ത്തകനാണ്. രണ്ടാമതാണ് പ്രധാനമന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് ഞാന്‍ നന്ദി പറയുകയാണ്. ബിജെപി പ്രവര്‍ത്തനാണ് ആദ്യമെന്നതില്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. തനിക്ക് രണ്ടാമൂഴത്തിന് അവസരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യയിലെ ജനങ്ങളിലും ഞാന്‍ അങ്ങേയറ്റം വിശ്വസിച്ചിരുന്നു. വാരണാസിയിലെ ജനങ്ങള്‍ എന്നോട് ഇവിടെ വരേണ്ടെന്ന് പറഞ്ഞിരുന്നു. അല്ലാതെ തന്നെ അവര്‍ എന്നെ വിജയിപ്പിക്കാന്‍ തയ്യാറെടുത്തിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് എനിക്ക് കേദാര്‍നാഥിലൊക്കെ പ്രചാരണ സമയത്ത് പോകാന്‍ സാധിച്ചത്. പ്രചാരണം കഴിഞ്ഞ ശേഷം ഇവിടെ വരണമെന്ന് വിചാരിച്ചിരുന്നു. സാധാരണ ഒരു സ്ഥാനാര്‍ത്ഥിക്ക് റിലാക്‌സ് ചെയ്ത് ഇരിക്കാന്‍ പ്രചാരണ സമയത്ത് സാധിക്കാറില്ല. എന്നാല്‍ എനിക്കതിന് സാധിച്ചു. കാരണം വാരണാസിയിലെ വോട്ടര്‍മാരാണ്. തിരഞ്ഞെടുപ്പിലെ ജയ പരാജയമല്ല വാരണാസിയിലെ വോട്ടര്‍മാര്‍ ശ്രദ്ധിച്ചത്. അവര്‍ തിരഞ്ഞെടുപ്പിനെ ഉത്സവമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പണ്ഡിതന്‍മാര്‍ പറഞ്ഞ് നടക്കുന്നത് ബിജെപി ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടിയാണ് എന്നാണ്. ബിജെപിക്ക് ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തില്‍ നിന്ന് ഭൂരിഭാഗം സീറ്റുകളും നേടാനായിട്ടുണ്ട്. എന്നിട്ടും ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടിയാണെന്നാണഅ പറയുന്നത്. ഞങ്ങള്‍ വര്‍ഷങ്ങളായി ഗോവയില്‍ ഭരിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍, അസം, ലഡാക്ക് എന്നിവിടങ്ങളിലും ഭരിക്കുന്നുണ്ട്. എന്നിട്ടും ഈ ആരോപണം ഉന്നയിക്കുന്നതില്‍ അര്‍ഥമില്ലെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+