ആദ്യം വെടിയുണ്ട, പിന്നെ നിരാഹാരം!!! ശിവരാജ് സിങ് ചൗഹാനെ വിമർശിച്ച് ശിവസേന!!
ചൗഹാൻ ഗാന്ധി മാർഗമാണ് പിൻതുടരുന്നത്
ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന.ശിവസേന മുഖപത്രമായ സാമ്നയിലാണ് ചൗഹാന് രൂക്ഷ വിമർശനം.ആദ്യം വെയിയുണ്ട , പിന്നെ സത്യാഗ്രഹം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബിജു മേനോനെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നു, ഇരുവരെയും തമ്മിലിടിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതാര്?
മധ്യപ്രദേശിലെ കർഷക സമരത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് വിമർശനത്തിന് കരാണമായത്. അലസനായ മുഖ്യമന്ത്രിയാണ് ചൗഹാമെന്നും കർഷകരുടെ ക്ഷേമം നടപ്പിലാക്കാൻ സർക്കാരിനു കഴിയാത്തതുകൊണ്ടാണ് സംസ്ഥാനത്ത് കർഷക പ്രക്ഷേഭം ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.ആദ്യം വെടിയുതിർക്കുന്നു പിന്നെ നിരാഹാരമിരിക്കുകയാണ് ചൗഹാൻ ചെയ്തത്. ശത്യാഗ്രഹം നടത്തുന്നത് മഹാത്മ ഗാന്ധിയുടെ ആശയമാണെന്നും ചൗഹാൻ അതാണ് പിൻതുടരുന്നത്.സത്യാഗ്രഹത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമോയെന്നും ലേഖനം ചോദിക്കുന്നുണ്ട്.

പഴങ്ങൾക്കും പച്ചക്കറികൽക്കും അടിസ്ഥാന വില നൽകണമെന്നും കർഷകരുടെ കാർഷിക വായ്പകൾ എവുതി തള്ളണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിൽ കർഷകർ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാൽ പൊലീസ് നടത്തിയ വെടിപവെയ്പ്പിൽ 6 കർഷകർ മരിച്ചിരുന്നു.












Click it and Unblock the Notifications