കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖില്‍ ആദ്യ കേസ്... സ്ത്രീധനത്തിന്റെ പേരില്‍ മൊഴി ചൊല്ലി, മുസ്ലീം യുവാവിനെതിരെ കേസെടുത്തു

Google Oneindia Malayalam News

മഥുര: മുത്തലാഖ് ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പാസാക്കി നിയമമായി കഴിഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മൊഴി ചൊല്ലിയിരിക്കുകയാണ് ഇയാള്‍. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പോലീസ്. നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവും പിഴയുമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുക. മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണിതെന്നാണ് സര്‍ക്കാര്‍ സഭയില്‍ പറഞ്ഞത്.

1

ഹരിയാനയില്‍ നൂഹ് ജില്ലാ നിവാസിയായ ഇക്രം എന്നയാളാണ് മുത്തലാഖ് ചൊല്ലി കുടുങ്ങിയിരിക്കുന്നത്. ഇയാള്‍ ജൂമിറത്ത് എന്ന യുവതിയെ രണ്ട് വര്‍ഷം മുമ്പ് വിവാഹം ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളില്‍ നിന്ന് ഒരു ലക്ഷം രൂപ സ്ത്രീധനമായി ഇയാള്‍ ചോദിച്ചിരുന്നു. കൃഷ്ണനഗറിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇത് നല്‍കാന്‍ സാധിക്കാതിരുന്നതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ ചില പ്രശ്‌നങ്ങള്‍ കാരണം യുവതി ഇവരുടെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തനിക്ക് ഭര്‍തൃവീട്ടില്‍ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരെ രണ്ടുപേരെയും വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങളും നടത്തിയിരുന്നു. ഇതില്‍ ഒത്തുതീര്‍പ്പ് ഉണ്ടായെങ്കിലും, സ്റ്റേഷന്റെ പുറത്തെത്തിയതോടെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.

യുവതിയുടെ അമ്മയ്ക്ക് ഇത്രയും വലിയൊരു തുക സ്ത്രീധനമായി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇക്രമിനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ ഇക്രമിനെതിരെ സ്ത്രീധനം ആവശ്യപ്പെട്ടതിനും, മുത്തലാഖ് ചൊല്ലിയതിനും പരാതി നല്‍കിയിട്ടുണ്ട്. മുത്തലാഖ് നിയമം വന്നശേഷം നടക്കുന്ന ആദ്യ കേസായി ഇത് മാറുകയും ചെയ്തു.

കോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കുംകോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കും

English summary
first case registers in triple talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X