കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയിലെ ഏറ്റവും വലിയ ചേരി; മുംബൈയിലെ ദാരാവിയില്‍ ആദ്യ കൊറോണ രോഗം സ്ഥിരീകരിച്ചു

  • By Anupama
Google Oneindia Malayalam News

മുംബൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരിലും കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പും കൂടുതല്‍ ആശങ്കയിലാണ്. ഇപ്പോഴിതാ മുംബൈയിലെ ദാരാവിയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ദാരാവി.

ദാരാവിയില്‍ 56 കാരനായ ആളിലാണ് കൊറോണ സ്ഥിരീകരിച്ചത്. സിയോനിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. അദ്ദേഹത്തിന്റെ 10 അംഗ കുടുംബം നിരീക്ഷണത്തില്‍ കഴിയുകയാണ്. അദ്ദേഹം താമസിച്ചിരുന്ന കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. അവിടെ താമസിക്കുന്നവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും അധികൃതര്‍ എത്തിച്ച് നല്‍കും. കെട്ടിടത്തിന് പുറത്ത് പോലും ഇറങ്ങരുതെന്നാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

dharavi

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗിയുടെ സഞ്ചാര പാത തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. 613 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന 15 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ചേരിയാണ് ദാരാവി.

മഹാരാഷ്ട്രയില്‍ ഇതുവരേയും 320 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുംബൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 169 പേര്‍ക്കാണ്.

കൊറോണക്കെതിരായ പോരാട്ടം ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് പോകുന്നതെന്നും കൂടുതല്‍ പ്രതിരോധം വേണ്ട സാഹചര്യമാണിതെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. സ്വന്തം സുരക്ഷക്ക് വേണ്ടി ആരും പുറത്തിറങ്ങരുതെന്നും ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനിടയും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 11 പേരാണ് വൈറസ് ബാധയെ ത്തുടര്‍ന്ന് ഇന്ത്യയില്‍ മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 32 ആയി. അതേസമയം തന്നെ 102 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടുവെന്നതും ആശ്വസിക്കാവുന്നതാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ബംഗാള്‍, എന്നിവിടങ്ങില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

ദില്ലിയിലെ ഹസ്രത്ത് നിസ്സാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനത്തുണ്ടായിരുന്ന 2100 പേരെ ഇന്നലെ ദില്ലി പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്..ഇതിന് പുറമേ രാജ്യമെമ്പാടുമുള്ള 2137 പേര്‍ ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിസ്സാമൂദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ നിയമിച്ചിരിക്കുകയാണ്.

നിസാമുദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പലഭാഗത്തും എത്തിയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദീന്‍ രാജ്യത്ത് കൊറാണ സ്‌പോര്‍ട്ടായി മാറുകയായിരുന്നു.

English summary
First coronavirus positive case reported from Dharavi in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X