Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിൽ ആദ്യ കൊവിഡ് ഡെൽറ്റാ പ്ലസ് മരണം; സംസ്ഥാനത്ത് ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ചത് 5 പേർക്ക്

ഭോപ്പാൽ; രാജ്യത്ത് ഡെൽറ്റാ പ്ലസ് വകഭേദത്തെ തുടർന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിലിനാലാണ് മരണം സ്ഥിരീകരിച്ചത്. ഉജ്ജയിനിലെ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്രവ സാമ്പിൾ പരിശോധിച്ചപ്പോഴാണ് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

23 നാണ് ഇജ്ജയിൻ സ്വദേശിയായ സ്ത്രീ മരിച്ചത്.ഇവരുടെ ഭർത്താവിനാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ ഭർത്താവ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അതേസമയം സ്ത്രീ ഇതുവരെ വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതുവരെ സംസ്ഥാനത്ത് അഞ്ച് പേരിലാണ് കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. മൂന്ന് കേസുകൾ തലസ്ഥാനമായ ഭോപ്പാലിലും മറ്റ് കേസുകൾ ഉജ്ജയിനിലുമാണ്. ഇതിൽ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്.

 pti09-06-2020-000100b-159170

സംസ്ഥാനത്തെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കി. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തി പരിശോധിച്ചെന്നും എന്നാൽ എല്ലാവരും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

എന്നിരുന്നാലും എല്ലാ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേസുകൾ കാലതാമസമില്ലാതെ തിരിച്ചറിയുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ ഒരു വലിയ തോതിൽ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച അഞ്ചിൽ നാല് പേരും വാക്സിൻ സ്വീകരിച്ചവരാണ്. ഇവർ രോഗമുക്തി നേടുകയും ചെയ്തു. വാക്സിൻ സ്വീകരിക്കാത്ത ആളാണ് മരണത്തിന് കീഴടങ്ങിയത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ഇതുകൊണ്ടാണ് അഭ്യർത്ഥിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+