തലൈവിയും ജനവിധി തേടുന്നു
ചെന്നെ : കേരളത്തില്‍ മാത്രം അല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് (27/6/2015)ജനവിധി തേടുന്നു. തമിഴ്‌നാട്ടിലെ ആര്‍ കെ നഗര്‍ മണ്ഡലത്തിലാണ് ജയലളിത മത്സരിക്കുന്നത്. പോളിംഗ് പുരോഗമിക്കുകയാണ്. പൊതുവേ സമാധാനപരമാണ് പോളിംഗ്.
എതിര്‍പ്പില്ലാതെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആര്‍.കെ നഗറില്‍ മത്സരത്തിനിറങ്ങുന്നത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വം നഷ്ടമായതിനാലാണ് ജയലളിതക്ക് വീണ്ടും മത്സരിക്കേണ്ടി വന്നത്.

ഇടത് സ്ഥാനാര്‍ഥി സിപിഐയുടെ സി മഹേന്ദ്രന്‍ മാത്രമാണ് ജയയുടെ എതിരാളിയായി ആര്‍കെ നഗറില്‍ മത്സരരംഗത്തുള്ളത് . ജയം ഉറപ്പായ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നാണ് കരുതുന്നത്.

രാജ്യത്ത് മറ്റ് അഞ്ച് മണ്ഡലങ്ങളില്‍കൂടി ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.മേഘാലയയിലെ ചോക്‌പൊട്ട്, ത്രിപുരയിലെ പ്രതാപ്ഗഢ്, സുര്‍മ, മധ്യപ്രദേശിലെ ഗരോത് എന്നിവയാണ് രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍.












Click it and Unblock the Notifications