നവി മുംബൈ എയർപോർട്ടിൽ ആദ്യ വിമാനമിറങ്ങി; യാത്രക്കാരെ നേരിട്ട് സ്വാഗതം ചെയ്ത് അദാനി
ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ച് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ആദ്യത്തെ വാണിജ്യ എയർസൈഡ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി യാത്രക്കാരെ വരവേൽക്കുകയും ടെർമിനലിൽ അവരുമായി സംവദിക്കുകയും ചെയ്തു. പതാക ഉയർത്തൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
ആദ്യ വിമാനങ്ങളിലെ യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ ഔപചാരിക ചടങ്ങുകളോടെയാണ് വിതരണം ചെയ്തത്. അദാനി കുടുംബാംഗങ്ങൾ ആദ്യ യാത്രക്കാരുമായി, എയർലൈൻ ജീവനക്കാരോടും സംവദിക്കുന്നത് പരിപാടിയുടെ ദൃശ്യങ്ങളിൽ കാണാം. പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിലെ ആഘോഷകരമായ അന്തരീക്ഷം വിളിച്ചോതുന്നതായിരുന്നു ഈ രംഗങ്ങൾ.

ബംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6E460 ആദ്യത്തെ യാത്രക്കാരുമായി രാവിലെ 8 മണിയോടെ എയർപോർട്ടിൽ ലാൻഡ് ചെയ്തു, ഇതിന് പരമ്പരാഗതമായ വാട്ടർ കാനൺ സല്യൂട്ട് നൽകി. തുടർന്ന്, ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം 6E882 08:40 ഓടോ എയർപോർട്ടിൽ നിന്നും പറന്നുയർന്നു.
മുംബൈ മെട്രോപൊളിറ്റൻ റീജിയണിന് (MMR) നവി മുംബൈ എയർപോർട്ടിലെ യാത്രാ സേവനങ്ങൾ വലിയൊരു മുന്നേറ്റമാണ്. ഇത് മുംബൈയിലെ പ്രധാന വിമാനത്താവളത്തിന്റെ തിരക്ക് കുറക്കാനും സഹായിക്കും. വർദ്ധിപ്പിക്കും. ആഗോള നിലവാരത്തിൽ നിർമ്മിച്ച നവി മുംബൈ എയർപോർട്ട് സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവയിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.
യാത്രാ വിഭാഗത്തിലെ വിജയകരമായ തുടക്കവും നേതൃത്വത്തിന്റെ സജീവ പങ്കാളിത്തവും നവി മുംബൈ എയർപോർട്ടിനെ ഇന്ത്യയിലെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള ആദ്യ ചുവടാണ്.












Click it and Unblock the Notifications