Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്3എൻ2 ഇൻഫ്ലുവൻസ ബാധിച്ച് 2 പേർ മരിച്ചു; ഇന്ത്യയിൽ ആദ്യം

എച്ച്3എൻ2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു.

Death

എച്ച്3എൻ2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടകയിലെ ഹാസനിൽ 82 വയസ്സുള്ള ഒരാളാണ് രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 ബാധിച്ച് മരിച്ചത്.

ഫെബ്രുവരി 24 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹിരേ ഗൗഡ മാർച്ച് 1 ന് മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. അദ്ദേഹം പ്രമേഹരോഗിയാണെന്നും രക്തസമ്മർദ്ദം അനുഭവപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളുമുണ്ടായി.

രാജ്യത്ത് വർധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണം ഇൻഫ്ലുവൻസയാണെന്ന് ഐസിഎംആർ പറയുന്നു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെയാണ് ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്. 50 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയുമുള്ളവരിലാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണ്ടെത്തിയിരുന്നു.

Hair Care: താരൻ പറപറക്കും; തൈര് മുതൽ‍ ആപ്പിൾ സിഡർ വിനാഗിരി വരെ വഴികൾ

H3N2 ഇൻഫ്ലുവൻസ, "ഹോങ്കോംഗ് ഫ്ലൂ" എന്നും അറിയപ്പെടുന്നു, ഇത് ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ്, ഇത് മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകും.

ഇത് എളുപ്പത്തിൽ പടരുന്ന ഒന്നാണ്. H3N2 ഇൻഫ്ലുവൻസ ബാധിക്കുന്ന രോഗികളെ ഏറ്റവും ഗുരുതരമായി ബാധിക്കാറുള്ളത് കടുത്ത ചുമയാണ്. രണ്ട് മുതൽ മൂന്ന് ആഴ്ച്ച വരെ രോഗികളിൽ ചുമയും തൊണ്ടയിൽ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. വേഗത്തിലുള്ള ഇൻകുബേഷൻ പീരീഡാണ് H3N2 ഇൻഫ്ലുവൻസയുടേത്.

കോവിഡിൻറെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 14 ദിവസമാണെങ്കിൽ H3N2 ഇൻഫ്ലുവൻസയുടെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 4 ദിവസങ്ങൾ വരെ മാത്രം ആണ്. ഈ വയറസ് ബാധിച്ചാൽ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ ദൃശ്യമാകും. പനിയോടൊപ്പം ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും ഈ രോഗബാധയുടെ ലക്ഷണങ്ങളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+